Breaking

Monday, March 1, 2021

പ്രധാനമന്ത്രിക്ക് വാക്സിന്‍ നല്‍കിയത് നിവേദിത, നഴ്സ് സംഘത്തില്‍ തൊടുപുഴ സ്വദേശിനി റോസമ്മയും

ന്യൂഡൽഹി : പ്രധാനമന്ത്രിക്ക് വാക്സിൻ നൽകിയത് പുതുച്ചേരി സ്വദേശി നിവേദിത. വാക്സിൻ നൽകിയ സംഘത്തിൽ ഒപ്പമുണ്ടായിരുന്നത് മലയാളി നഴ്സായ തൊടുപുഴ സ്വദേശിനി റോസമ്മ അനിൽ ആണ്. തിങ്കളാഴ്ച രാവിലയൊണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഡൽഹി എയിംസിൽ നിന്ന് കോവിഡ് വാക്സിനായ കോവാക്സിൻ സ്വീകരിച്ചത്.വാക്സിൻ സ്വീകരിച്ച് അരമണിക്കൂറോളം നിരീക്ഷണത്തിൽ ഇരുന്നതിന് ശേഷമാണ് പ്രധാനമന്ത്രി ആശുപത്രി വിട്ടത്. നിരീക്ഷണത്തിന് ശേഷം വണക്കം പറഞ്ഞതിനു ശേഷമാണ് പ്രധാനമന്ത്രി ആശുപത്രി വിട്ടതെന്ന് സിസ്റ്റർ നിവേദിത മാതൃഭൂമി ന്യൂസിനോട് പ്രതികരിച്ചു. രാജ്യത്ത് രണ്ടാംഘട്ട കോവിഡ് വാക്സിൻ കുത്തിവെപ്പ്ആരംഭിക്കുന്നതിന്റെ ഭാഗമായാണ് മോദി വാക്സിൻ സ്വീകരിച്ചത്. 60 വയസ്സിന്മുകളിൽ പ്രായമുള്ളവർക്കും 45 വയസിന് മുകളിലുള്ള രോഗബാധിതർക്കുമാണ് ഇന്നുമുതൽ വാക്സിൻ കുത്തിവെയ്പ്പ് ആരംഭിക്കുന്നത്. അർഹരായ എല്ലാവരും വാക്സിൻ സ്വീകരിക്കണമെന്ന് അഭ്യർഥിക്കുന്നുവെന്ന് മോദി വാക്സിൻ സ്വീകരിച്ചതിന് ശേഷം ട്വിറ്ററിൽ കുറിച്ചു. എയിംസിൽ നിന്ന് കോവിഡ് വാക്സിന്റെ ആദ്യഡോസ് സ്വീകരിച്ചു. കോവിഡിനെതിരേയുള്ള ആഗോള പോരാട്ടം ശക്തിപ്പെടുത്തുന്നതിന് നമ്മുടെ ഡോക്ടർമാരും ശാസ്ത്രജ്ഞരും അതിവേഗത്തിൽ പ്രവർത്തിച്ചത് ശ്രദ്ധേയമാണ്. അർഹരായ എല്ലാവരും വാക്സിൻ സ്വീകരിക്കണമെന്ന് അഭ്യർഥിക്കുന്നു. നമുക്ക് ഒരുമിച്ച് ഇന്ത്യയെ കോവിഡ് മുക്തമാക്കാം മോദി ട്വീറ്റ് ചെയ്തു. Content Highlights:Sister P Niveda, from Puducherry, administered COVAXIN (Bharat BioTech) to PM Modi


from mathrubhumi.latestnews.rssfeed https://ift.tt/3b3dHKr
via IFTTT