Breaking

Monday, March 1, 2021

പാലക്കാട്ടെ സിനിമാ പൂരത്തിന് ഇന്ന് തുടക്കം

പാലക്കാട് : ഇനി അഞ്ചുനാൾ പാലക്കാട്ട് സിനിമാക്കാഴ്ചകളുടെ പൂരപ്പൊലിമ. കേരളത്തിന്റെ ചലച്ചിത്രമഹോത്സവം ആദ്യമായി പാലക്കാട്ടെത്തുന്നതിന്റെ ആവേശത്തിലാണ് ഇവിടത്തെ സഹൃദയരും സിനിമാസ്വാദകരും. കോവിഡും ലോക്ഡൗണും തീർത്ത പ്രതിസന്ധിയിൽനിന്ന് തിയേറ്ററുകൾ ഉണർന്നുവരുമ്പോഴാണ് ഐ.എഫ്.എഫ്.കെ. (ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് കേരള)യുടെ പാലക്കാടൻപതിപ്പ് എത്തുന്നത്. വരുന്ന അഞ്ച് നാളുകൾ നഗരം ഇതുവരെ കാണാത്ത ഒരു ചലച്ചിത്രാനുഭവത്തിന് സാക്ഷിയാവുകയാണ്. മത്സരവിഭാഗത്തിൽ 14 ചിത്രങ്ങൾ ചലച്ചിത്രമേളയുടെ മത്സരവിഭാഗത്തിൽ മാറ്റുരയ്ക്കുന്നത് 14 ചിത്രങ്ങൾ. ബ്രസീൽ, ഫ്രാൻസ്, ഇറാൻ തുടങ്ങി 10 രാജ്യങ്ങളിൽനിന്നുള്ള ചിത്രങ്ങളാണ് ഈ വിഭാഗത്തിലുള്ളത്. മോഹിത് പ്രിയദർശിയുടെ ആദ്യചിത്രമായ 'കൊസ', അക്ഷയ് ഇൻഡിഗറിന്റെ 'ക്രോണിക്കിൾ ഓഫ് സ്പേസ്' എന്നീ ഇന്ത്യൻചിത്രങ്ങളും ഇത്തവണ മത്സരവിഭാഗത്തിലുണ്ട്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ 'ചുരുളി', ജയരാജ് സംവിധാനംചെയ്ത 'ഹാസ്യം' എന്നിവയാണ് മത്സരവിഭാഗത്തിലെ മലയാള ചിത്രങ്ങൾ. 'ചുരുളി'യുടെ ലോകത്തിലെതന്നെ ആദ്യ പ്രദർശനമാണ് മേളയിലേത്. 'ഹാസ്യം' വിവിധ അന്താരാഷ്ട്രമേളകളിൽ പ്രദർശിപ്പിച്ചിട്ടുണ്ട് . ഇറാനിയൻ സംവിധായകൻ മുഹമ്മദ് റസോൾഫിന്റെ 'ദേർ ഈസ് നോ ഈവിൾ' എന്ന ചിത്രവും മത്സരവിഭാഗത്തിലുണ്ട്. ഈ ചിത്രം 2019-ലെ ബെർലിൻ ചലച്ചിത്രോത്സവത്തിൽ 'ഗോൾഡൻ ബെയർ' പുരസ്കാരം നേടിയിട്ടുണ്ട്. ആഫ്രിക്കൻ സംവിധായകനായ ലെമോഹെങ് ജെറമിയ മോസസെയുടെ 'ദിസ് ഈസ് നോട്ട് എ ബറിയൽ, ബട്ട് എ റിസറക്ഷൻ' എന്ന ഇറ്റാലിയൻ ചിത്രവും മത്സരത്തിനുണ്ട്. ബഹ്മെൻ തവോസി സംവിധാനംചെയ്ത 'ദ നെയിംസ് ഓഫ് ദ ഫ്ളവേഴ്സ്', ഹിലാൽ ബൈഡ്രോവിന്റെ 'ഇൻ ബിറ്റ്വീൻ ഡൈയിങ്', ബ്രസീലിയൻ സംവിധായകൻ ജോൻ പൗലോ മിറാൻഡ മരിയയുടെ 'മെമ്മറി ഹൗസ്', ബ്രസീലിയൻ ചിത്രം 'ഡസ്റ്ററോ', ഫ്രഞ്ച് ചിത്രം 'ബൈലീസവാര്', 'ബേർഡ് വാച്ചിങ്', 'റോം', 'പിദ്ര സൊല' എന്നിവയാണ് മത്സരവിഭാഗത്തിലുള്ള മറ്റ് ചിത്രങ്ങൾ. വംശഹത്യയുടെ നേർക്കാഴ്ചയുമായി 'ക്വോ വാഡിസ് ഐഡ' ബോസ്നിയയിലെ ജാസ്മില സബാനിക് സംവിധാനംചെയ്ത 'ക്വോ വാഡിസ് ഐഡ'യാണ് മേളയുടെ ഉദ്ഘാടനചിത്രം. പ്രിയ കോംപ്ലക്സിൽ വൈകീട്ട് ആറിന് ഔപചാരിക ഉദ്ഘാടനത്തിനുശേഷമാവും ചിത്രം പ്രദർശിപ്പിക്കുക. ബോസ്നിയൻ വംശഹത്യയുടെ പിന്നാമ്പുറങ്ങൾ പുതിയ കാഴ്ചപ്പാടിലൂടെ ആവിഷ്കരിക്കുന്ന ചിത്രം അന്താരാഷ്ട്ര സംഘർഷങ്ങളുടെ ഉത്ഭവവും യുദ്ധത്തിന്റെ അർഥരാഹിത്യവും അനാവരണംചെയ്യുന്നു. സ്രെബ്രെനിക്കയിലെ യു.എന്നിന്റെ വിവർത്തകയായ ഐഡ എന്ന കഥാപാത്രത്തിന്റെ കുടുംബജീവിതം ആധാരമാക്കിയാണ് ചിത്രത്തിന്റെ പ്രമേയം. ബലാത്സംഗം, ശിരച്ഛേദം തുടങ്ങി വംശഹത്യയുടെ ഭീകരതയെ ഐഡയുടെ കാഴ്ചപ്പാടിലൂടെ ചിത്രം അനാവരണം ചെയ്യുന്നു. സെർബിയൻ ചരിത്രത്തിലെ ഏറ്റവും അക്രമാസക്തമായ സ്രെബെനിക്ക കൂട്ടക്കൊലയെ ആധാരമാക്കി രൂപപ്പെടുത്തിയ ഈ ചിത്രം ഇത്തവണത്തെ ഓസ്കർ നോമിനേഷൻ നേടിയിരുന്നു. വെനീസ് ഉൾപ്പെടെ വിവിധ അന്താരാഷ്ട്രമേളകളിലും 'ക്വോ വാഡിസ് ഐഡ' മികച്ച പ്രതികരണം നേടി. സംവാദങ്ങളും പ്രതിഷേധങ്ങളും ചലച്ചിത്രപ്രേമികളുടെ കൂടിച്ചേരലുകൾ, സംവാദങ്ങൾ, പ്രതിഷേധങ്ങൾ എന്നിവ ഒന്നിക്കുന്ന ഇടമാണ് ഐ.എഫ്.എഫ്.കെ. ഇതുവരെ ചലച്ചിത്രമേള സംഘടിപ്പിച്ച മൂന്ന് സ്ഥലങ്ങളിലും വലിയ സ്വീകാര്യതയാണ് ലഭിച്ചതെന്നും കോവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ചുകൊണ്ട് നടക്കുന്നതിനാൽ ഒരുതരത്തിലുള്ള പ്രശ്നങ്ങളും നേരിട്ടില്ലെന്നും ചലച്ചിത്ര അക്കാദമി ചെയർമാൻ കമൽ പറഞ്ഞു പേർക്ക് അവസരം പാലക്കാട്ടും 1,500 പേർക്കാണ് പങ്കെടുക്കാൻ അവസരം. പാസ് ലഭ്യമായവർ താത്പര്യമുള്ള ചിത്രങ്ങൾ കാണുന്നതിന് പ്രദർശനത്തിനുമുൻപായി സൈറ്റിലൂടെ റിസർവ് ചെയ്യണം. ഓൺലൈനായി രജിസ്റ്റർചെയ്തവർക്ക് താരേക്കാട് എൻ.ജി.ഒ. യൂണിയൻ ഹാളിൽ കോവിഡ് പരിശോധന നടത്തി നെഗറ്റീവ് സർട്ടിഫിക്കറ്റ് ലഭ്യമാക്കിയശേഷം മാത്രമാണ് പാസ് വിതരണം പ്രദർശനം അഞ്ച് തിയേറ്ററുകളിൽ മാർച്ച് ഒന്നുമുതൽ അഞ്ചുവരെ അഞ്ച് തിയേറ്ററുകളിലായി മേള നടക്കും. പ്രിയ, പ്രിയദർശിനി, പ്രിയതമ, സത്യ മൂവീസ്, ശ്രീദുർഗ എന്നീ തിയേറ്ററുകളിലാണ് പ്രദർശനം. ഓരോ തിയേറ്ററിലും 200 പേർക്ക് മാത്രമേ പ്രവേശനം അനുവദിക്കയുള്ളൂ. പൊതുപരിപാടികളോ സാംസ്കാരികപരിപാടികളോ ഉണ്ടായിരിക്കില്ല. ഉദ്ഘാടന-സമാപന ചടങ്ങുകളിൽ പരമാവധി 200 പേരെമാത്രമേ പങ്കെടുപ്പിക്കയുള്ളൂ. മീറ്റ് ദ ഡയറക്ടർ, പ്രസ് മീറ്റ്, മാസ്റ്റർ ക്ളാസ്, വിദേശ അതിഥികളുടെ സാന്നിധ്യം എന്നിവയെല്ലാം ഓൺലൈൻവഴിയായിരിക്കും. മുൻവർഷങ്ങളിൽനിന്ന് വ്യത്യസ്തമായി വിദേശപ്രതിനിധികളോ അതിഥികളോ മേളയിൽ നേരിട്ട് പങ്കെടുക്കില്ല. അന്താരാഷ്ട്ര മത്സരവിഭാഗം, ലോക സിനിമാവിഭാഗം, മലയാളം സിനിമ ടുഡേ, ഇന്ത്യൻസിനിമ നൗ, കലൈഡോസ്കോപ്പ്, റെട്രോസ്പെക്ടീവ്, ഹോമേജ് എന്നിങ്ങനെ എല്ലാ വിഭാഗങ്ങളും മേളയിലുമണ്ടായിരിക്കും.  Content Highlights:International Film Festival Of Kerala, Palakkad Edition, IFFK 2021


from mathrubhumi.latestnews.rssfeed https://ift.tt/2PliAWN
via IFTTT