ദുബായ്: കോവിഡിനെത്തുടർന്ന് ഗൾഫ് രാജ്യങ്ങളിൽ കുടുങ്ങിപ്പോയ പ്രവാസികളെ തിരികെ നാട്ടിലെത്തിക്കാനുള്ള വന്ദേഭാരത് ദൗത്യം മൂന്നാംഘട്ടം തുടങ്ങി. ജൂൺ 30 വരെയാണ് മൂന്നാംഘട്ട ഷെഡ്യൂൾഡ് സർവീസ്. ഈ ഘട്ടത്തിൽ യു.എ.ഇ.യിൽനിന്ന് കേരളത്തിലേക്ക് 53 വിമാനമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. നേരത്തേ അറിയിച്ചതിനെക്കാൾ കൂടുതൽ വിമാനങ്ങൾ ഉൾപ്പെടുത്തി മൂന്നാംഘട്ടം വിപുലപ്പെടുത്തിയിട്ടുണ്ട്. ദുബായിൽനിന്ന് 27, അബുദാബിയിൽനിന്ന് 26 എന്നിങ്ങനെ വിമാനങ്ങളാണ് കേരളത്തിലേക്ക് പ്രവാസികളുമായി പറക്കുക. ദുബായിൽനിന്ന് കോഴിക്കോട്ടേക്ക് എയർഇന്ത്യ എക്സ്‌പ്രസ് എട്ടുതവണ സർവീസ് നടത്തും. കണ്ണൂർ-മൂന്ന്, കൊച്ചി-ഏഴ്, തിരുവനന്തപുരം-ഒമ്പത് എന്നിങ്ങനെയാണ് മറ്റുസർവീസുകൾ. അതേസമയം, അബുദാബിയിൽനിന്ന് കോഴിക്കോട്ടേക്ക് പത്ത് സർവീസുണ്ടാകും. കണ്ണൂർ-രണ്ട്, കൊച്ചി-ഏഴ്, തിരുവനന്തപുരം-ഏഴ് എന്നിങ്ങനെയാണ് വിപുലീകരിച്ച ഷെഡ്യൂളുകൾ പ്രകാരമുള്ള സർവീസ്.
from mathrubhumi.latestnews.rssfeed https://ift.tt/30qQzR5
via
IFTTT