Breaking

Saturday, November 2, 2019

കെ.എ.എസ്. വിജ്ഞാപനമായി; ഡിസംബർ നാലുവരെ അപേക്ഷിക്കാം

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സ്വന്തം സിവിൽ സർവീസായ കേരള ഭരണ സർവീസി(കെ.എ.എസ്)ന് പി.എസ്.സി. വിജ്ഞാപനമായി. ഡിസംബർ നാലിന് രാത്രി 12 മണിവരെ അപേക്ഷിക്കാം. കെ.എ.എസ്. ഓഫീസർ ജൂനിയർ ടൈം സ്കെയിൽ ട്രെയിനി എന്നപേരിൽ മൂന്ന് ധാരകളിലാണ് വിജ്ഞാപനം. നേരിട്ടുള്ള നിയമനമാണ് ആദ്യ ധാര (കാറ്റഗറി നമ്പർ 186/2019). സംസ്ഥാന സർക്കാരിലെ വിവിധ വകുപ്പുകളിൽ പ്രൊബേഷൻ പൂർത്തിയാക്കിയ സ്ഥിരാംഗങ്ങളായ ജീവനക്കാർക്കുള്ളതാണ് രണ്ടാംധാര (കാറ്റഗറി 187/2019). ഒന്നാം ഗസറ്റഡ് തസ്തികയിലുള്ളവർക്കാണ് മൂന്നാംധാര (കാറ്റഗറി 188/2019). ബിരുദമാണ് അടിസ്ഥാന യോഗ്യത. ആദ്യ കാറ്റഗറിക്ക് 32 വയസ്സും രണ്ടാം കാറ്റഗറിക്ക് 40 വയസ്സും മൂന്നാം കാറ്റഗറിക്ക് 50 വയസ്സുമാണ് ഉയർന്ന പ്രായപരിധി. സംവരണ വിഭാഗങ്ങൾക്ക് ഉയർന്ന പ്രായപരിധിയിൽ ഇളവുണ്ട്. ഭിന്നശേഷിക്കാർക്ക് നാലുശതമാനം സംവരണം ലഭിക്കും. വിമുക്തഭടന്മാർക്കും വിധവകൾക്കും നിലവിലുള്ള ഇളവുകൾ തുടരും. ഒന്നിലധികം ധാരകളിലേക്ക് അപേക്ഷിക്കുന്നവർ പ്രത്യേകം അപേക്ഷകൾ സമർപ്പിക്കണം. പ്രതീക്ഷിത ഒഴിവുകളെന്നാണു പറഞ്ഞിട്ടുള്ളത്. നൂറിലേറെ ഒഴിവുകളുണ്ടാകും. റാങ്ക്പട്ടിക അടുത്ത കേരളപ്പിറവിദിനത്തിൽ പ്രസിദ്ധീകരിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഒരു വർഷമാണ് റാങ്ക്പട്ടികയുടെ കാലാവധി. മൂന്നുഘട്ടമായാണു തിരഞ്ഞെടുപ്പ്. ആദ്യഘട്ടമായ പ്രാഥമികപരീക്ഷ 2020 ഫെബ്രുവരിയിൽ നടക്കും. രണ്ടാംഘട്ടമായി വിവരാണത്മക പരീക്ഷയും മൂന്നാംഘട്ടമായി അഭിമുഖവും ഉണ്ട്. ഇവയുടെ സമയം വിജ്ഞാപനത്തിൽ പറഞ്ഞിട്ടില്ല. മുഖ്യപരീക്ഷയുടെ ചോദ്യങ്ങൾ ഇംഗ്ലീഷിലായിരിക്കുമെങ്കിലും മലയാളത്തിലും ഉത്തരമെഴുതാം. സർക്കാർ തീരുമാനമെടുക്കുന്ന മുറയ്ക്കായിരിക്കും പ്രാഥമികപരീക്ഷയ്ക്ക് മലയാളത്തിൽകൂടി ചോദ്യങ്ങൾ ലഭ്യമാക്കുന്നതെന്ന് വിജ്ഞാപനത്തിലുണ്ട്. മലയാളത്തിൽ സാങ്കേതികപദങ്ങൾ കണ്ടെത്താൻ നിയോഗിച്ചിട്ടുള്ള സമിതിയുടെ റിപ്പോർട്ട് കിട്ടുന്ന മുറയ്ക്കായിരിക്കും സർക്കാർ ഇക്കാര്യത്തിൽ തീരുമാനമെടുക്കുന്നത്. ഫെബ്രുവരിയിലെ പരീക്ഷയ്ക്ക് മലയാളത്തിൽകൂടി ചോദ്യമുണ്ടാകാനിടയില്ല. വിജ്ഞാപനം, പരീക്ഷാഘടന, വിശദമായ പാഠ്യപദ്ധതി എന്നിവ നവംബർ നാലാംതീയതി പുറത്തിറങ്ങുന്ന 'മാതൃഭൂമി തൊഴിൽവാർത്ത'യിലുണ്ട്. തിരഞ്ഞെടുപ്പ് വാഗ്ദാനം യാഥാർഥ്യമാക്കി കെ.എ.എസ്. വിജ്ഞാപനം പി.എസ്.സി. പ്രസിദ്ധീകരിച്ചതിലൂടെ ഇടതുമുന്നണിയുടെ തിരഞ്ഞെടുപ്പ് പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനങ്ങളിൽ ഒന്നുകൂടി യാഥാർഥ്യമാക്കി പിണറായി വിജയൻ, മുഖ്യമന്ത്രി Content Highlights:KAS Notified, Apply till 4 December


from mathrubhumi.latestnews.rssfeed https://ift.tt/2NAXijp
via IFTTT