ബാങ്കോക്ക്: മേഖലാ സമഗ്ര സാമ്പത്തികപങ്കാളിത്ത (ആർ.സി.ഇ.പി.) കരാറിന്റെ അന്തിമചർച്ചകളിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി തായ്ലാൻഡിലേക്ക്. ശനിയാഴ്ചയാരംഭിക്കുന്ന മൂന്നുദിവസത്തെ സന്ദർശനത്തിൽ ആസിയാൻ-ഇന്ത്യ, കിഴക്കനേഷ്യാ ഉച്ചകോടികളിലും അദ്ദേഹം പങ്കെടുക്കും. സാമ്പത്തിക, സൈനിക ശക്തിയായി ചൈന വളരുന്നതിന്റെ പശ്ചാത്തലത്തിലാണ് നോൻതാബുരിയിൽ ദക്ഷിണേഷ്യൻ രാജ്യങ്ങളുടെ കൂട്ടായ്മയായ ആസിയാൻ ഉച്ചകോടി നടക്കുന്നത്. പ്രധാനമന്ത്രിയുടെ സന്ദർശനത്തിലെ പ്രധാന അജൻഡയും ഇതാണ്. അംഗരാജ്യങ്ങളുമായുള്ള വാണിജ്യ, സുരക്ഷാ ബന്ധമാകും ഉച്ചകോടിയിൽ ഇന്ത്യയുടെ മുൻഗണനാവിഷയം. ബാങ്കോക്കിൽനടക്കുന്ന ആർ.സി.ഇ.പി. ചർച്ചകളിൽ തിങ്കളാഴ്ച അദ്ദേഹം പങ്കെടുക്കും. കരാറിൽ ഭാഗമാകണോ വേണ്ടയോ എന്നകാര്യത്തിൽ ഇന്ത്യ അന്തിമതീരുമാനമെടുത്തിട്ടില്ല. ശനിയാഴ്ച വൈകീട്ട് ബാങ്കോക്കിലെത്തുന്ന മോദി, അവിടത്തെ ഇൻഡോർ സ്റ്റേഡിയത്തിൽ തായ്ലാൻഡിലെ ഇന്ത്യൻസമൂഹത്തെ അഭിസംബോധന ചെയ്യും. Content highlights:PM Narendra Modi Thailand
from mathrubhumi.latestnews.rssfeed https://ift.tt/338xT7d
via
IFTTT