ഹൈദരാബാദ്: കോന്ത്രൻപല്ലു കാരണം ഭാര്യയെ മുത്തലാഖ് ചൊല്ലിയെന്ന പരാതിയിൽ യുവാവിന്റെ പേരിൽ ഹൈദരാബാദ് പോലീസ് കേസെടുത്തു. റുക്സാന ബീഗം എന്ന യുവതി ഭർത്താവ് മുസ്തഫയ്ക്കും കുടുംബത്തിനുമെതിരേ നൽകിയ പരാതിയിൽ, സ്ത്രീധനത്തെച്ചൊല്ലി തന്നെ ഉപദ്രവിച്ചിരുന്നെന്നും ആരോപിക്കുന്നു. കഴിഞ്ഞ ജൂണിലായിരുന്നു ഇവരുടെ വിവാഹം. വിവാഹസമയത്തുതന്നെ ഒട്ടേറെ സാധനങ്ങൾ മുസ്തഫയും കുടുംബവും ചോദിച്ചുവാങ്ങിയിരുന്നു. വിവാഹശേഷവും ആവശ്യങ്ങൾ തുടർന്നു. കിട്ടാതായപ്പോൾ ഭർതൃമാതാവ് രണ്ടാഴ്ചയോളം മുറിയിൽ പൂട്ടിയിട്ടു. ഒടുവിൽ കോന്ത്രൻപല്ലുണ്ടെന്ന കാരണംപറഞ്ഞ് ഭർത്താവ് തന്നെ മുത്തലാഖ് ചൊല്ലി വിവാഹബന്ധം വേർപെടുത്തിയെന്നും പരാതിയിൽ പറയുന്നു. മുത്തലാഖ് നിയമം, സ്ത്രീധനനിരോധന നിയമം എന്നിവ ചുമത്തി ഒക്ടോബർ 31-നാണ് പോലീസ് കേസെടുത്തത്. Content Highlights:Triple Talaq Hyderabad
from mathrubhumi.latestnews.rssfeed https://ift.tt/33cvOHm
via
IFTTT