Breaking

Friday, November 1, 2019

കുവൈത്ത് നഴ്സ് നിയമനം : ഉദ്യോഗാർഥികളെ കബളിപ്പിക്കാൻ സ്വകാര്യ ഏജൻസികൾ

തൊടുപുഴ: കുവൈത്ത് ആരോഗ്യമന്ത്രാലയം പുതിയ നഴ്സുമാരെ നിയമിക്കുമെന്ന വാർത്തകൾക്കുപിന്നാലെ ഉദ്യോഗാർഥികളെ കബളിപ്പിക്കാൻ സ്വകാര്യ ഏജൻസികൾ രംഗത്ത്. ഇന്ത്യയിൽനിന്നുള്ള റിക്രൂട്ട്മെന്റിന് നോർക്കയും ഒഡെപെക്കും ഉൾപ്പെടെ ആറ് ഏജൻസികൾക്ക് മാത്രമാണ് അനുവാദം. എന്നാൽ ഡൽഹിയും ഹരിയാനയും കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന രണ്ട് ഏജൻസികൾ തങ്ങൾ വഴി നിയമനം നടക്കുമെന്ന് കാണിച്ചാണ് നഴ്സുമാരെ സമീപിച്ചിരിക്കുന്നത്. നിയമനത്തിന് 25 ലക്ഷം രൂപയാണ് ഈ ഏജൻസികൾ ആവശ്യപ്പെടുന്നത്. അഡ്വാൻസായി ഒന്നുമുതൽ രണ്ടു ലക്ഷം രൂപ വരെയും ചോദിക്കുന്നു. നഴ്സുമാരുടെ ബയോഡേറ്റയും ഇവർ ശേഖരിച്ചു. ഇന്ത്യയിൽ തങ്ങൾ മുഖേന അഭിമുഖം നടത്തുമെന്ന് ഇതിലൊരു ഏജൻസി മുൻപ് സമൂഹമാധ്യമങ്ങളിലൂടെ പ്രചാരണം നടത്തിയിരുന്നു. ഇത് തെറ്റാണെന്ന് കുവൈത്ത് എംബസി തന്നെ പിന്നീട് അറിയിച്ചു. ഈ സാമ്പത്തികവർഷം പുതുതായി തുടങ്ങുന്ന ആശുപത്രികളിലേക്ക് 2000 നഴ്സുമാരെയും 600 ഡോക്ടർമാരെയും ടെക്നീഷ്യൻമാരെയും നിയമിക്കുമെന്ന് ഓഗസ്റ്റിൽ കുവൈത്ത് ആരോഗ്യമന്ത്രാലയം അറിയിച്ചിരുന്നു. ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽനിന്നായിരിക്കും നിയമനം. കുവൈത്ത് ധനകാര്യമന്ത്രാലയത്തിന്റെ അനുവാദം ലഭിച്ചാൽ തുടർനടപടികളുണ്ടാകും. എന്നാൽ തങ്ങൾക്ക് കുവൈത്ത് ആരോഗ്യമന്ത്രാലയവുമായി ബന്ധമുണ്ടെന്നും ബയോഡാറ്റ നൽകുന്നവരെ കുവൈത്തിലെത്തിച്ച് അഭിമുഖം നടത്തുമെന്നുമാണ് ഇന്ത്യയിലെ ഏജൻസികളുടെ വാഗ്ദാനം. ഇതിൽ ഗുഡ്ഗാവിൽ പ്രവർത്തിക്കുന്ന മലയാളിയുടെ നേതൃത്വത്തിലുള്ള ഏജൻസിക്കാകട്ടെ ഇന്ത്യയിൽ അംഗീകാരം പോലുമില്ല. ഈ ഏജൻസിയുടെ പ്രതിനിധി കുവൈത്തിൽ രണ്ടു മാസം തങ്ങി അവിടെനിന്നുള്ള ഉദ്യോഗാർഥികളെയും കണ്ടു. ചിലരോട് ഏജൻസികൾ പണവും അഡ്വാൻസായി വാങ്ങിയെന്നാണ് വിവരം. ഇപ്പോൾ രഹസ്യമായാണ് പ്രചാരണം. അഞ്ച് വർഷമായി കുവൈത്തിലേക്ക് ഇന്ത്യയിൽനിന്ന് നിയമനങ്ങളൊന്നും നടത്തിയിട്ടില്ല. നഴ്സിങ് തട്ടിപ്പുമായി ബന്ധപ്പെട്ട് കുവൈത്തിലുണ്ടായ കേസുകളെയും വിവാദങ്ങളെയും തുടർന്നാണിത്. മുൻപ് സ്വകാര്യ ഏജൻസികൾക്കായിരുന്നു ഇന്ത്യയിൽ നിയമനചുമതല. എന്നാൽ വിവാദങ്ങളുണ്ടായതോടെ ഇന്ത്യയിൽനിന്ന് ആറു സർക്കാർ ഏജൻസികളെ കുവൈത്ത് ആരോഗ്യമന്ത്രാലയംതന്നെ കണ്ടെത്തുകയായിരുന്നു. വ്യാജപ്രചാരണം കുവൈത്തിലേക്ക് സ്വകാര്യ ഏജൻസികൾ മുഖേന നഴ്സുമാരെ നിയമിക്കുമെന്നത് വ്യാജപ്രചാരണമാണ്. നോർക്കയടക്കമുള്ള സർക്കാർ ഏജൻസികൾ വഴി മാത്രമായിരിക്കും നിയമനം. ഇതിനുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്. ഹരികൃഷ്ണൻ നമ്പൂതിരി, സി.ഇ.ഒ., നോർക്ക റൂട്ട്സ് content highlights:kuwait nurses recruitment


from mathrubhumi.latestnews.rssfeed https://ift.tt/2PBiXL1
via IFTTT