കയ്പ്പാണെന്ന് കരുതി ഉപേക്ഷിച്ച് കളയേണ്ടവയല്ല പാവക്ക. കയ്പ് രുചിയായതിനാല്‍ കൂടുതല്‍ പേര്‍ക്കും പാവയ്ക്ക കഴിക്കാന്‍ ഇഷ്ടമില്ല. എന്നാല്‍ പാവയ്ക്കയുടെ ഗുണങ്ങളറിഞ്ഞാല്‍ ഇത് ആരോഗ്യത്തിന് മധുരമാണ് സമ്മാനിക്കുന്നതെന്ന് മനസിലാകും. നിരവധി ആന്റിഓക്സിഡന്റുകളും വിറ്റാമിനുകളും പാവയ്ക്കയില്‍ അടങ്ങിയിട്ടുണ്ട്. ഒരു പരിധിവരെ ആസ്മ, ജലദോഷം, ചുമ എന്നിവയ്ക്ക് ആശ്വാസം നല്കാന് പാവയ്ക്കയ്ക്ക് കഴിവുണ്ട്.
പാവയ്ക്കയുടെ ഇലയും കായും അണുബാധയെ പ്രതിരോധിക്കാന്‍ സഹായകമാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാന്‍ ഉത്തമമായ പാവയ്ക്കയില്‍ അടങ്ങിയിട്ടുള്ള നാരുകള്‍ ദഹന പ്രക്രിയ സുഗമമാക്കും. കൂടാതെശരീരത്തില് അടിഞ്ഞു കൂടിയിട്ടുള്ള കൊഴുപ്പിനെ ഇല്ലാതാക്കുകയും അതുവഴി ശരീരഭാരം കുറയ്ക്കാനും പാവയ്ക്ക സഹായിക്കും. റൈബോഫ്ളേവിന്‍, ബീറ്റാ കരോട്ടിന്‍, മഗ്നീഷ്യം, ഫോസ്ഫറസ്, തയാമിന്‍, സിങ്ക്, ഫോളിയേറ്റ് തുടങ്ങിയ ഘടകങ്ങള്‍ പാവയ്ക്കയിലുണ്ട്. പാവയ്ക്കയ്ക്ക് താരനും ശിരോചര്‍മത്തിലുണ്ടാകുന്ന അണുബാധകളും അകറ്റാന്‍ കഴിവുണ്ട്. കൂടാതെ മുടിക്കു തിളക്കവും മൃദുത്വവും നല്‍കാനും മുടി കൊഴിച്ചില്‍ അകറ്റാനുമെല്ലാം പാവയ്ക്ക സഹായിക്കുന്നുണ്ട്.
from Anweshanam | The Latest News From Health https://ift.tt/2OyZecl
via IFTTT