പട്ന: ധൻബാദ് ജില്ലാ ജഡ്ജിയെ വാഹനമിടിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ മോഷ്ടിച്ചമൊബൈൽ ഫോണുകളാണ് പ്രതികൾഉപയോഗിച്ചിരുന്നതെന്ന് സി.ബി.ഐ. കൃത്യം നടത്തുന്നതിനു മുമ്പ് പ്രതികൾ ഈ മൊബൈലുൾ ഉപയോഗിച്ച് പലരെയും വിളിച്ചതായും സി.ബി.ഐ വെളിപ്പെടുത്തി. കൊലപാതകം നടക്കുന്നതിന്റെ തലേ ദിവസം റെയിൽവേ കോൺട്രാക്ടർ പൂർണേന്ദു വിശ്വകർമ്മ എന്നയാളിൽ നിന്ന് പ്രതികൾ മൂന്ന് മൊബൈൽ ഫോണുകൾ കവർന്നെന്നാണ് സി.ബി.ഐയുടെ കണ്ടെത്തൽ. എന്നാൽ, സ്വന്തം പേരിലുള്ള സിം കാർഡുകൾ തന്നെയാണ് പ്രതികൾ ഉപയോഗിച്ചത്. ജൂലൈ 28 നാണ് പ്രഭാതസവാരിക്കിറങ്ങിയ ധൻബാദ് ജില്ലാ ജഡ്ജി ഉത്തം ആനന്ദ് ഓട്ടോറിക്ഷയിടിച്ച് മരിച്ചത്. പിന്നീട് സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞു. പിന്നാലെ ഓട്ടോറിക്ഷ ഡ്രൈവർ ലഖൻ വർമ്മയെയും സഹായി രാഹുൽ വർമ്മയെയും ജാർഘണ്ഡ് പോലീസ് കസ്റ്റഡിയിലെടുത്തു. കൃത്യം നടത്താനുപയോഗിച്ച ഓട്ടോറിക്ഷയും പ്രതികൾ മോഷ്ടിച്ചതാണെന്ന് പോലീസ് കണ്ടെത്തിയിരുന്നു. ധൻബാദിലെ നിരവധി മാഫിയ കൊലപാതകങ്ങളടക്കമുള്ള കേസുകൾകൈകാര്യം ചെയ്തിരുന്നജഡ്ജിആയിരുന്നു ഉത്തം ആനന്ദ്. കൊല്ലപ്പെടുന്നതിന് കുറച്ച് നാളുകൾക്ക് മുമ്പ് രണ്ട് പ്രധാന ഗുണ്ടാത്തലവന്മാരുടെ ജാമ്യാപേക്ഷഇദ്ദേഹം നിരസിച്ചിരുന്നു. ഒരു എം.എൽ.എയുടെ കൂട്ടാളിക്കു പങ്കുള്ള കൊലപാതകക്കേസും അദ്ദേഹം കൈകാര്യം ചെയ്തിരുന്നു. സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് തെളിഞ്ഞതിനെ തുടർന്ന് സുപ്രീംകോടതിയാണ് സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ടത്. ഓഗസ്റ്റ് നാലിന് കേസ് സി.ബി.ഐ ഏറ്റെടുത്തു. Content Highlights:Accused In Dhanbad Judge Murder Case Stole Mobile Phones
from mathrubhumi.latestnews.rssfeed https://ift.tt/380LgKT
via
IFTTT