ന്യൂഡൽഹി: കേരളത്തിലെ ഐ.എസ് റിക്രൂട്ട്മെന്റുമായി ബന്ധപ്പെട്ട കേസിൽ നാലുപേരെ എൻഐഎ അറസ്റ്റ്ചെയ്തു. ജമ്മു കശ്മീരിലും ബെംഗളൂരുവിലും മംഗളൂരുവിലും നടത്തിയ റെയ്ഡിലാണ് ഇവർ അറസ്റ്റിലായത്. ശ്രീനഗർ സ്വദേശി ഉബൈദ് ഹമീദ്, ബന്ദിപ്പോര സ്വദേശി മുസമ്മിൽ ഹസൻ ഭട്ട്, മംഗളൂരു സ്വദേശി അമർ അബ്ദുൾ റഹ്മാൻ, ബംഗളൂരു സ്വദേശി ശങ്കർ വെങ്കിടേഷ് പെരുമാൾ എന്നിവരാണ് അറസ്റ്റിലായതെന്ന് പിടിഐ വാർത്താ ഏജൻസി റിപ്പോർട്ടു ചെയ്തു. കേരളത്തിൽനിന്നുള്ള മുഹമ്മദ് അമീൻ എന്നയാളുടെ നേതൃത്വത്തിൽ നടന്ന തീവ്രവാദ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട കേസിലാണ് അറസ്റ്റ്. Content Highlights:Four arrested in Kerala IS module case
from mathrubhumi.latestnews.rssfeed https://ift.tt/2VqYldg
via
IFTTT