ലണ്ടൻ: ഒമാൻ ഉൾക്കടലിൽ യുഎഇ തീരത്ത് കപ്പൽ തട്ടിയെടുത്തുതായി മുന്നറിയിപ്പ് നൽകി ബ്രിട്ടീഷ് സമുദ്രസുരക്ഷാ ഏജൻസി. ഇറാനും ലോകശക്തികളും തമ്മിൽ മേഖലയിൽ സംഘർഷം നിലനിൽക്കുന്നതിനിടയിലാണ് മുന്നറിയിപ്പ്. അഞ്ചു ദിവസം മുമ്പ് ഒമാൻ തീരത്ത് ഒരു എണ്ണ ടാങ്കറിന് നേരെയുണ്ടായ ഡ്രോൺ ആക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ഈ മുന്നറിയിപ്പ്. ഇറാനാണ് ഇതിന് പിന്നിലെന്ന് യുകെയും ഇസ്രായേലും ആരോപിച്ചിരുന്നു. എന്നാൽ ഇറാൻ നിഷേധിക്കുകയാണ് ഉണ്ടായിട്ടുള്ളത്. ഇതിന് പിന്നാലെ യുകെ ഏജൻസിഫുജൈറ തീരത്ത് ഒരു അനിഷ്ടം നടക്കുന്നുവെന്ന്കപ്പലുകൾക്ക് ചൊവ്വാഴ്ച മുന്നറിയിപ്പ് നൽകി.മണിക്കൂറുകൾക്ക് ശേഷം ഇതൊരു ഹൈജാക്ക് ആണെന്ന് അറിയിച്ചു. കൂടുതൽ വിശദാംശങ്ങൾ ലഭ്യമായിട്ടില്ല. സംഭവത്തിൽ ഉൾപ്പെട്ട കപ്പൽ പനാമ ഫ്ളാഗ് ചെയ്ത അസ്ഫാൽറ്റ് ടാങ്കറാണെന്ന് യുകെ നാവിക സേനയുടെ സുരക്ഷാ ഏജൻസി തിരിച്ചറിഞ്ഞു. ഇതിന്റെ ഉടമ യുഎഇ ആസ്ഥാനമായുള്ള ഗ്ലോറി ഇന്റർനാഷണലാണെന്നാണ് അടയാളപ്പെടുത്തിയിട്ടുള്ളത്. കപ്പലിന്റെ ഉപഗ്രഹ-ട്രാക്കിംഗ് ഡാറ്റ ബുധനാഴ്ച പുലർച്ചെ ഇറാനിയൻ കടലിലേക്ക് പതുക്കെ നീങ്ങുന്നതായി കാണിച്ചു. അതേ സമയം യുഎഇ ഇതു സംബന്ധിച്ച് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
from mathrubhumi.latestnews.rssfeed https://ift.tt/3xmUYRV
via
IFTTT