ട്രെന്റ്ബ്രിഡ്ജ്: ഇംഗ്ലണ്ടിനായി അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരമായി ജോ റൂട്ട്. ഇന്ത്യക്കെതിരായ ആദ്യ ടെസ്റ്റിൽ 22 റൺസ് പൂർത്തിയാക്കിയതോടെ റൂട്ട്, അലെയ്സ്റ്റർ കുക്കിനെ പിന്നിലാക്കി ഒന്നാമതെത്തി. ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്സിൽ 33-ാം ഓവറിൽ മുഹമ്മദ് സിറാജിനെ ബൗണ്ടറിയിലേക്ക് പായിച്ചാണ് റൂട്ടിന്റെ നേട്ടം. മത്സരത്തിൽ ഇംഗ്ലീഷ് ക്യാപ്റ്റൻ 108 പന്തിൽ 11 ബൗണ്ടറിയുടെ സഹായത്തോടെ 64 റൺസ് നേടി. ടെസ്റ്റിൽ 50-ാം അർധ സെഞ്ചുറിയും താരം പൂർത്തിയാക്കി. മൂന്നു ഫോർമാറ്റിലുമായി 15,737 റൺസാണ് കുക്കിന്റെ അക്കൗണ്ടിലുള്ളത്. എന്നാൽ ഇത്രയും റൺസെടുക്കാൻ കുക്ക് 387 ഇന്നിങ്സ് കളിച്ചപ്പോൾ റൂട്ട് കളിച്ചത് 366 ഇന്നിങ്സുകളാണ്. ടെസ്റ്റിലും ഏകദിനത്തിലും ട്വന്റി-20യിലുമായി 36 സെഞ്ചുറികളും 89 അർധ സെഞ്ചുറികളും റൂട്ടിന്റെ അക്കൗണ്ടിലുണ്ട്. 48.65 ആണ് ബാറ്റിങ് ശരാശരി. 13,779 റൺസുമായി കെവിൻ പീറ്റേഴ്സണാണ് മൂന്നാം സ്ഥാനത്ത്. ഇയാൻ ബെൽ (13,331) നാലാമതും ഗ്രഹാം ഗൂച്ച് (13,190) അഞ്ചാം സ്ഥാനത്തുമാണ്. ഏറ്റവും കൂടുതൽ റൺസ് നേടുന്ന ലോക താരങ്ങളുടെ പട്ടികയിൽ 29-ാം സ്ഥാനമാണ് റൂട്ടിനുള്ളത്. 34,357 റൺസുമായി സച്ചിൻ തെണ്ടുൽക്കറാണ് ഒന്നാമത്. മുൻ ശ്രീലങ്കൻ താരം കുമാർ സംഗക്കാര (28,016) രണ്ടാമതും മുൻ ഓസ്ട്രേലിയൻ താരം റിക്കി പോണ്ടിങ് (27,483) മൂന്നാം സ്ഥാനത്തുമാണ്. Content Highlights:Joe Root surpasses Alastair Cook to become Englands highest international run-scorer ENG v IND
from mathrubhumi.latestnews.rssfeed https://ift.tt/3xzrW1H
via
IFTTT