Breaking

Sunday, August 22, 2021

താലിബാനെ അംഗീകരിക്കാന്‍ തയ്യാറല്ല: യൂറോപ്യന്‍ യൂണിയന്‍

ബെൽജിയം: താലിബാനെ അംഗീകരിക്കാൻ തയ്യാറല്ലെന്ന് യൂറോപ്യൻ യൂണിയൻവ്യക്തമാക്കി. താലിബാൻ ഇപ്പോൾ നടത്തിയ വാഗ്ദാനങ്ങൾ വിശ്വാസത്തിലെടുക്കാൻ കഴിയില്ല.അപകടകരമായ മുഖമാണ് താലിബാനുള്ളതെന്നും ചർച്ചയ്ക്കും തയ്യാറല്ലെന്നും യൂറോപ്യൻ യൂണിയൻകമ്മീഷൻചീഫ് ഉർസുല വോൺ ഡെർ ലെയെൻപറഞ്ഞു. അഫ്ഗാനിസ്താനിലെ യുദ്ധം കാരണം അഭയാർത്ഥികളാകുന്നവരെ സഹായിക്കുമെന്നും യൂറോപ്യൻ യൂണിയൻ അറിയിച്ചു. ചൈന, പാകിസ്താൻ തുടങ്ങിയ രാജ്യങ്ങൾ താലിബാനുമായി സഹകരിക്കുമെന്ന് നേരത്തെ നിലപാടെടുത്തിരുന്നു. Content Highlight: No Recognition Of Taliban: European Union


from mathrubhumi.latestnews.rssfeed https://ift.tt/2W64qwx
via IFTTT