Breaking

Wednesday, August 4, 2021

കനത്ത മഴയും വെള്ളപ്പൊക്കവും, മധ്യപ്രദേശില്‍ പാലം ഒഴുകിപ്പോയി | വീഡിയോ

ഭോപ്പാൽ: മഴക്കെടുതി വ്യാപക നാശം വിതയ്ക്കുന്ന മധ്യപ്രദേശിൽ നദി കരകവിഞ്ഞൊഴുകിയതിന് പിന്നാലെ പാലം തകർന്നു. മണികേദ ഡാമിൽ നിന്ന് തുറന്ന് വിട്ട വെള്ളം നദിയിലേക്ക് ഒഴുകുകയും രണ്ട് പാലങ്ങളിലൊന്ന് പൂർണമായും തകർന്ന് വീഴുകയും ചെയ്യുന്നത് വീഡിയോയിൽ കാണാം. മധ്യപ്രദേശിലെ ഡാത്തിയ ജില്ലയിലാണ് സംഭവം. ഡാമിന്റെ പത്ത് ഷട്ടറുകൾ തുറന്ന് വിടുമെന്ന് മുഖ്യമന്ത്രി ശിവ്രാജ് സിങ് ചൗഹാൻ കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നൽകിയിരുന്നു. 2009ൽ നിർമിച്ച ഈ പാലം ജില്ലയെ രത്തൻഗഡ് നഗരവുമായി ബന്ധിപ്പിക്കുന്നതാണ്.ഇതേ പാലത്തിലെതിക്കിലും തിരക്കിലും പെട്ട് 2013ൽ 115 തീർത്ഥാടകർമരണപ്പെട്ടിരുന്നു. നഗരത്തിലെ ദുർഗാക്ഷേത്ര ദർശനത്തിനെത്തിയവരായിരുന്നു അത്. സംസ്ഥാനത്ത് പെയ്യുന്ന കനത്ത മഴ ഗ്വാളിയർ-ചമ്പൽ മേഖലയെയാണ് പ്രതികൂലമായി ബാധിച്ചത്.വെള്ളപ്പൊക്കം ദുരിതം വിതച്ച പ്രദേശങ്ങളിൽ വ്യോമസേനയുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുന്നുണ്ട്. സംസ്ഥാനത്ത് അഞ്ച് ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒൻപത് ജില്ലകളിൽ ഓറഞ്ച് അലേർട്ടും എട്ട് ജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. Scary! Bridge connecting Datia to Ratangarh temple washed away, in flood fury following release of water from Manikheda Dam. Same bridge where in 2013 stampede had killed over 115 devotees @ndtvindia @ndtv @GargiRawat @manishndtv @alok_pandey pic.twitter.com/YTWoq0gr6o — Anurag Dwary (@Anurag_Dwary) August 3, 2021 Content Highlights: bridge collapsed into the river in flood hit Madhya Pradesh


from mathrubhumi.latestnews.rssfeed https://ift.tt/3A2LtJa
via IFTTT