ഓഹരി നിക്ഷേപം ദീർഘകാല നിക്ഷേപത്തിന് ഏറ്റവും നല്ല ഒരു നിക്ഷേപ മാർഗ്ഗമാണ്. ഓഹരി നിക്ഷേപത്തിലുള്ള അറിവില്ലായ്മ ആണ് സാധാരണക്കാർ ഓഹരി നിക്ഷേപത്തിൽ നിന്ന് മാറി നിൽക്കുന്നത്. ഓഹരി നിക്ഷേപം നടത്താൻ ഓഹരി വിപണിയെ കുറിച്ച് അടിസ്ഥാന പരമായ അറിവ് ഉണ്ടായിരിക്കണം. ഓഹരി നിക്ഷേപവുമായി ബന്ധപ്പെട്ട് ആദ്യമായി കേൾക്കുന്ന രണ്ട് വാക്കായിരിക്കും സെൻസെക്‌സും നിഫ്റ്റിയും. ഇന്ത്യയിലെ പ്രധാപ്പെട്ട രണ്ട് സ്റ്റോക്ക് എക്‌സ്‌ചേഞ്ചാണ് ബോംബേ സ്റ്റോക്ക് എക്‌സ്‌ച്ചേഞ്ചും നാഷണൽ സ്റ്റോക്ക് എക്‌സ്‌ചേഞ്ചും. സ്റ്റോക്കിന്റെ ട്രേഡ് നടക്കുന്നത് ഈ എക്‌സ്‌ചേഞ്ചിലൂടെ ആണ്. സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകൾ ഓഹരിവിപണിയുടെ ഏറ്റവും ചലനാത്മകമായ ഭാഗമാണ്.
ബോംബോ സ്റ്റോക്ക് എക്‌സ്‌ച്ചേഞ്ച്
ഏഷ്യയിലെ ഏറ്റവും വലുതും ലോകത്തിലെ 10 എക്‌സ്‌ചേഞ്ചുകളിൽ ഒരെണ്ണവുമാണ് ബോംബോ സ്റ്റോക്ക് എക്‌സ്‌ച്ചേഞ്ച് അല്ലെങ്കിൽ ബിഎസ്ഇ. ഇന്ന് ലിസ്റ്റ് ചെയ്ത കമ്പനികളിൽ ഏകദേശം 3000 കമ്പനികളുടെ സ്റ്റോക്ക് ട്രേഡിങ്ങാണ് ദിവസേന നടക്കുന്നത്. സാധാരണ ഓഹരി വിപണനം ആരംഭിക്കുന്നത് രാവിലെ 9.15 മുതൽ വൈകുന്നേരം 3.30 വരെയാണ്. ശനി, ഞായർ ദിവസങ്ങൾ അവധി ദിവസങ്ങളാണ്.
നാഷണൽ സ്റ്റോക്ക് എക്‌സചേഞ്ച്
1992 ൽ സ്ഥാപിതമായ ഇന്ത്യയിലെ വലിയ ഓഹരി വിപണിയാണ് നാഷണൽ സ്റ്റോക്ക് എക്‌സ്‌ചേഞ്ച്. ഇത് മുമ്പൈയിൽ ആണ് സ്ഥിതി ചെയ്യുന്നത്. ഇതിന്റെ സൂചികയാണ് നിഫ്റ്റി. വ്യാപാര സമയം രാവിലെ 9.15 മുതൽ 3.30 വരെയാണ്. ഇതിൽ വ്യാപാരം രണ്ട് സെഗ്മെന്റായിട്ട് നടക്കുന്നു. ഇക്യുറ്റി സെഗ്മെന്റും, ഡെബ്റ്റ് മാർക്കറ്റ് സെഗ്മെന്റും.
സെൻസെക്‌സ്
ബോംബേ ഓഹരി വിപണിയുടെ പ്രധാന ഓഹരി സൂചികയാണ് സെൻസെക്‌സ്. (സെൻസിറ്റിവ് ഇന്‌ഡെക്‌സ്) തെരഞ്ഞെടുത്ത മുപ്പത് ഓഹരികളുടെ മാർക്കറ്റ് കാപ്പിറ്റലൈസേഷൻ അടിസ്ഥാനമാക്കിയാണ് സെൻസെക്‌സ് മൂല്യം കണക്കാക്കുന്നത്. മാർക്കറ്റ് കാപ്പിറ്റലൈസേഷൻ ഒരു കമ്പനിയുടെ നിലവിലുള്ള ഷെയറുകളുടെ മാർക്കറ്റ് മൂല്യമാണ്. സ്റ്റോക്ക് വിലയെ ഷെയറുകളുടെ എണ്ണത്തിൽ ഗുണിച്ചാണ് ഇത് കണ്ടെത്തുന്നത്. വ്യാപാര സമയത്ത് ഓരോ 15 നിമിഷത്തിലും സെൻസെക്‌സ് മൂല്യം പുനർനിർണയിക്കും. തെരഞ്ഞെടുത്ത ഈ മുപ്പത് ഓഹരിയുടെ വില കുറയുമ്പോൾ സെൻസെക്‌സ് കുറയുകയും ഓഹരി വില കൂടുമ്പോൾ സെൻസെക്‌സ് കൂടുകയും ആണ് ചെയ്യുന്നത്.
നിഫ്റ്റി
ഏറ്റവും കൂടുതൽ മാർക്കറ്റ് കാപ്പിറ്റലൈസേഷൻ ഉള്ള 50 വലിയ കമ്പനികളുടെ ലാർജ് കാപ്പ് സ്റ്റോക്ക്‌സ് ഉള്ളതാണ് നിഫ്റ്റി സൂചിക. നിഫ്റ്റി 50 എന്നറിയപ്പെടുന്നു.
ഇവ കൂടാതെ സ്‌മോശ് കാപ്പ് ഓഹരികൾ അടങ്ങുന്ന സ്‌മോൾ കാപ്പ് ഇൻഡെക്‌സ്, മിഡ് കാപ്പ് ഓഹരികൾ അടങ്ങുന്ന മിഡ്കാപ്പ് ഇൻഡക്‌സ് കൂടാതെ ഓരോ സെക്ടറിന്റെയും മൂല്യം പ്രതിനിധാനം ചെയ്യുന്ന സെക്ടറൽ ഇൻഡക്‌സും ഉണ്ട്. ഐടി. മെറ്റൽ, ഫാർമ, ബാങ്കിംഗ് എന്നിവ ഉദാഹരണമാണ്.
ഓഹരി വ്യാപാരവും നിക്ഷേപവും
നിങ്ങൾ ഒരു ട്രയിഡർ ആണോ നിക്ഷേപകനാണോ എന്ന് ആദ്യം തീരുമാനിക്കണം. ഓഹരി വ്യാപാരവും നിക്ഷേപവും തികച്ചും വ്യത്യസ്തമാണ്. നിക്ഷേപിക്കുന്ന തുകയിൽ നഷ്ടസാധ്യത (റിസ്‌ക്) ഏറ്റെടുക്കാനും ഓഹരി വ്യാപാര സമയത്ത് സമയം നീക്കിവെക്കാനും കഴിയുമെങ്കിൽ ട്രേഡിങ്ങിൽ ശ്രദ്ധ കേന്ദ്രീകരിക്കാം. ട്രേഡിങ്ങിൽ പെട്ടന്ന് തീരുമാനം എടുക്കാനും മാറ്റങ്ങൾക്ക് അനുസൃതമായി പ്രവർത്തിക്കാനുമുള്ള കഴിവ് ആവശ്യമാണ്.
കുറഞ്ഞകാലം കൊണ്ട് അധിക വരുമാനം നേടാൻ ആഗ്രഹിക്കുന്ന ജോലിക്കാർക്കും ബിസിനസ്സുകാർക്കും ഹ്രസ്വകാല ഓഹരി നിക്ഷേപം തിരഞ്ഞെടുക്കാം. 5 -10 വർഷത്തിനുള്ളിൽ സമ്പത്ത് ഉണ്ടാക്കാൻ ദീർഘകാല നിക്ഷേപമാണ് മെച്ചം. ഓഹരി വിപണിയിലെ ചാഞ്ചാട്ടങ്ങൾ അവഗണിച്ച് ഇവ ദീർഘ കാലം കൈവശം വെക്കണം.
നിക്ഷേപിക്കാൻ ഓരു ഓഹരി പരിഗണിക്കുമ്പോൾ ആദ്യം കമ്പനിയെ കുറിച്ച് വിശദമായി പഠിക്കണം. കഴിഞ്ഞ കാലത്തെ പ്രകടനങ്ങളും വിലയിരുത്തണം. ട്രേഡറെ അപേക്ഷിച്ച് നിക്ഷേപകൻ ഓഹരി കൂടുതൽ കാലം കൈവശം വെക്കുന്നവരാണ്. നിക്ഷേപകൻ ദീർഘകാലം കൊണ്ട് ആസ്തി വിപുലീകരിക്കാനാണ് ലക്ഷ്യമിടുന്നത്. എന്നാൽ ഒരു ട്യേഡർ ഹ്രസ്വകാലയളവിൽ പരമാവധി പണമുണ്ടാക്കാനാണ് വരുന്നത്. ഒരു രജിസ്റ്റേഡ് ബ്രോക്കർ വഴി മാത്രമേ ഇന്ത്യൻ ഓഹരി വിപണിയിൽ ട്രേഡിങ്ങ് നടത്താൻ അനുവദിക്കുന്നുള്ളൂ. ഓഹരി നിക്ഷേപത്തിൽ നിന്നുള്ള വരുമാനത്തിൻ ആദായനികുതി നൽകേണ്ടതില്ല.
from Whitespace https://ift.tt/2qKILXj
via IFTTT